ഹോണ്ടയുടെ ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ ബൈക്കുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

africa-twin

ന്യൂഡല്‍ഹി: ഹോണ്ടയുടെ സിആര്‍എഫ് 1000L ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ ബൈക്കുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

ആദ്യ ബാച്ചില്‍ അമ്പത് ട്വിന്‍ ബൈക്കുകളാണ് ബുക്കിംഗിനുള്ളത്‌.12.9 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ്‌ഷോറൂം വില.

998 സിസി, ലിക്വിഡ്കൂള്‍ഡ്, പാരലല്‍ട്വിന്‍ എന്‍ജിനാണ് ആഫ്രിക്ക ട്വിന്നിന് കരുത്ത് പകരുന്നത്. ആഫ്രിക്ക ട്വിന്‍ ഹൈടെന്‍സില്‍ സ്റ്റീല്‍ ഉപയോഗിച്ച് സെമിഡബിള്‍ ക്രാഡില്‍ടൈപ്പ് ഫ്രെയിമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും സീറ്റിന്റെ താരതമ്യേന ചെറിയ ഉയരവും നീളമേറിയ 62 ഇഞ്ച് വീല്‍ബേസും ആഫ്രിക്ക ട്വിന്നിന്റെ പ്രത്യേകതകളാണ്.Related posts

Back to top