ഹോണ്ടയുടെ 2018 CD 110 ഡ്രീം DX ഇന്ത്യന്‍ വിപണിയില്‍ ഉടനെത്തും

ന്യൂഡല്‍ഹി: ഹോണ്ട മോട്ടോര്‍ സൈക്കിളിന്റെ ഏറ്റവും പുതിയ മോഡല്‍ CD 110 ഡ്രീം DX ഇന്ത്യയില്‍ ഉടനെത്തുമെന്ന് കമ്പനി. 48,272 രൂപയാണ് പുതിയ മോഡലിന് കമ്പനി നിശ്ചയിച്ചിട്ടുള്ള വില. ഗോള്‍ഡ് ഗ്രാഫിക്‌സ്, ക്രോം മഫ്‌ലര്‍ പ്രൊട്ടക്ടര്‍ എന്നിവയാണ് ഡ്രീമിന്റെ പ്രധാന സവിശേഷതയായി കമ്പനി ചൂണ്ടിക്കാട്ടുന്നത്.

വളരെ നീളമുള്ള സീറ്റാണ് ഡ്രീം DX ന്റെ മറ്റൊരു പ്രത്യേകത. ഇത് വാഹനമോടിക്കുന്നയാള്‍ക്ക് സുരക്ഷിതത്വം നല്‍കുമെന്നും ഹോണ്ട അധികൃതര്‍ ഉറപ്പ് നല്‍കുന്നു. 110 cc ഹോണ്ട എക്കോ ടെക്‌നോളജി സംവിധാനത്തിലാണ് ഡ്രീം DX ഒരുങ്ങുന്നത്.

തങ്ങളുടെ പുതിയ മോഡലില്‍ നല്ല ആത്മവിശ്വാസമുണ്ടെന്ന് ഹേണ്ട വൈസ് പ്രസിഡന്റ് യദ്വിന്ദര്‍ സിങ് പറഞ്ഞു.

Top