ഓഗസ്റ്റ് മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ

Honda

കാറുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ഹോണ്ട കാര്‍സ് ഇന്ത്യ. ഓഗസ്റ്റ് ഒന്നു മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. എന്നാല്‍ ഹോണ്ടയുടെ എല്ലാ മോഡലുകള്‍ക്കും വില വര്‍ധനവ് പ്രശ്‌നമാകില്ലെന്നും ഹോണ്ട കാര്‍സ് ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് രാജേഷ് ഗോയല്‍ പറഞ്ഞു. 10,000 രൂപ മുതല്‍ 35,000 രൂപ വരെയാണ് വിലവര്‍ധനവ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

നിര്‍മാണച്ചെലവിലും എക്‌സൈസ് ഡ്യൂട്ടിയിലുമുണ്ടായ വര്‍ധനവാണ് വില കൂട്ടാന്‍ പ്രേരിപ്പിച്ചതെന്ന് ഗോയല്‍ വ്യക്തമാക്കി. മേയ് മാസം 41 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ജപ്പാന്‍ വാഹന നിര്‍മാതാക്കളായ ഹോണ്ട നേടിയത്. 15,864 വാഹനങ്ങള്‍ മേയില്‍ വില്‍പ്പന നടത്തി. മേയ് 16 നു വിപണിയിലെത്തിയ രണ്ടാം തലമുറ അമെയ്‌സാണ് ഹോണ്ടയുടെ വില്‍പ്പന ഗ്രാഫ് ഉയര്‍ത്തിയത്. അമെയ്‌സ് 9,789 യൂണിറ്റാണ് മേയ് മാസം വില്‍പ്പന നടന്നത്.

വില്‍പ്പനയിലുണ്ടായ കുറവ് പരിഹരിച്ച് മുന്നേറുകയാണ് ഇപ്പോള്‍ ഹോണ്ട എന്നും രാജേഷ് ഗോയല്‍ വ്യക്തമാക്കി.

Top