അഞ്ചു സീറ്റര്‍ പ്രീമിയം എസ്യുവി HR-Vയുമായി ഹോണ്ട എത്തുന്നു

പുതുതലമുറ അമേസ് HR-V ഹോണ്ട ഉടന്‍ ഇന്ത്യന്‍ വിപണിയിലേക്ക്. അഞ്ചു സീറ്റര്‍ പ്രീമിയം എസ്യുവി HR-V ആയിരിക്കും ഹോണ്ടയുടെ തുറുപ്പുച്ചീട്ട്. ഹ്യുണ്ടായി ക്രെറ്റയും റെനോ ഡസ്റ്ററും ജീപ് കോമ്പസും അരങ്ങുവാഴുന്ന അടര്‍ക്കളത്തില്‍ ഹോണ്ടയുടെ പോരാളിയെന്ന് HR-V അറിയപ്പെടും. ജാപ്പനീസ് വിപണിയില്‍ ‘വെസല്‍’ എന്ന പേരിലാണ് HR-V അണിനിരക്കുന്നത്.

വീതിയേറിയ ഗ്രില്ലും കോണോട് കോണ്‍ ചേര്‍ന്ന എല്‍ഇഡി ഹെഡ്ലാമ്പുകളും ബമ്പറിന് കീഴെയുള്ള ഹണികോമ്പ് മെഷ് എയര്‍ഡാമും എസ്യുവിയുടെ മുഖരൂപം നിശ്ചയിക്കുന്നു. ഗ്രില്ലില്‍ കട്ടിയേറിയ ക്രോം അലങ്കാരം കാണാം. ഒരുപരിധി വരെ പുതിയ ഹോണ്ട സിവിക്കിനെ ഗ്രില്ല് ഓര്‍മ്മപ്പെടുത്തും. എല്‍ഇഡി ഹെഡ്ലാമ്പുകളില്‍ തന്നെയാണ് ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും. ജാസില്‍ നിന്നുള്ള ശൈലിയാണിത്.

രാജസ്ഥാനിലെ തപുക്കാര നിര്‍മ്മാണശാലയില്‍ ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിനുകളുടെ ഉത്പാദനം നടക്കുന്നുണ്ടെന്നാണ് വിവരം. HR-V, സിവിക് മോഡലുകളില്‍ ഈ എഞ്ചിനാണ് ഒരുക്കുന്നത്. അതേസമയം സിറ്റി സെഡാനിലുള്ള 1.5 ലിറ്റര്‍ i-VTEC എഞ്ചിന്‍ HR-V പെട്രോളിന് കരുത്തുപകരും.

Top