സിബിആര്‍ 250R ബൈക്കിന്റെ വില പുറത്തുവിട്ട് ഹോണ്ട ; 1.63 ലക്ഷം രൂപ മുതല്‍

honda-cbr-250r

പുതിയ സിബിആര്‍ 250R വിപണിയില്‍ എത്തുന്നതിനു മുന്‍പേ ബൈക്കിന്റെ വില കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. 1.63 ലക്ഷം രൂപ മുതലാണ് പുതിയ സിബിആര്‍ 250R ന്റെ എക്‌സ്‌ഷോറൂം വില. പേള്‍ സ്‌പോര്‍ട്‌സ് യെല്ലോ, സ്‌പോര്‍ട്‌സ് റെഡ്, സ്‌പെഷ്യല്‍ എഡിഷന്‍ റെപ്‌സോള്‍ ഹോണ്ട നിറങ്ങളില്‍ ബൈക്ക് ലഭ്യമാണ്.

നിലവിലുള്ള 249.6 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് സിബിആര്‍ 250R ന്റെ വരവ്. 26 bhp കരുത്തും 22.9 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ന്ല്‍കിയിരിക്കുന്നത്. മണിക്കൂറില്‍ 135 കിലോമീറ്ററാണ് പുതിയ സിബിആര്‍ 250R ന്റെ പരമാവധി വേഗത. 13 ലിറ്റര്‍ ഇന്ധനശേഷിയുള്ള ബൈക്കിന്റെ ഭാരം 167 കിലോഗ്രാമാണ്.

Top