പുതിയ റെട്രോ-സ്‌റ്റൈല്‍ CB1000R മോട്ടോര്‍സൈക്കിളിനെ അവതരിപ്പിച്ച് ഹോണ്ട

ബൈക്ക് പ്രേമികൾക്ക് ആവേശമായി പുതിയ റെട്രോ-സ്‌റ്റൈല്‍ നെയ്ക്കഡ് മോട്ടോര്‍സൈക്കിളുമായി ഹോണ്ട.

CB1000R മോട്ടോര്‍സൈക്കിളിനെ 2017 EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചു.

CB300R, CB125R റെട്രോ ഡിസൈന്‍ എന്നി മോട്ടോര്‍സൈക്കിളുകളെയും ഹോണ്ട പുറത്തിറക്കി.

ടോക്കിയോ മോട്ടോര്‍ ഷോയില്‍ ഹോണ്ട അവതരിപ്പിച്ച നിയോ സ്‌പോര്‍ട്‌സ് കഫെ റേസര്‍ കോണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് CB1000R.

CBR1000RR ഫയര്‍ബ്ലേഡില്‍ നിന്നുള്ള എഞ്ചിനാണ് CB1000R ന് നൽകിയിരിക്കുന്നത്.

റൗണ്ട് എല്‍ഇഡി ഹെഡ്‌ലാമ്പാണ് CB1000R ന്റെ പ്രധാന ആകര്‍ഷണം.

റെട്രോ-സ്‌റ്റൈല്‍ ഡിസൈന്റെ പശ്ചാത്തലത്തിൽ കിടിലൻ ലൂക്കാണ് മോട്ടോര്‍സൈക്കിളിൻ നൽകിയിരിക്കുന്നത്.

143.5 bhp കരുത്തും 104 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഇന്‍-ലൈന്‍ ഫോര്‍-സിലിണ്ടര്‍ എഞ്ചിനാണ് ഹോണ്ട CB1000R ന്റെ പവര്‍പാക്ക്.

6 സ്പീഡ് ഗിയര്‍ബോക്‌സാണ് മോട്ടോര്‍സൈക്കിളില്‍ ഇടംപിടിക്കുന്നത്.212 കിലോഗ്രാമാണ് CB1000R ന്റെ ഭാരം.

ലൈറ്റ്‌വെയറ്റ് മോണോ-ബാക്ക്‌ബോണ്‍ സ്റ്റീല്‍ ഫ്രെയിമില്‍ എത്തുന്ന ഹോണ്ട CB1000R ല്‍ സ്ലിപ്പര്‍ ക്ലച്ച്, റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, മൂന്ന് റൈഡിംഗ് മോഡുകളെ കൂടാതെ ഒരു കസ്റ്റമൈസബിള്‍ മോഡ് എന്നിവ ഒരുങ്ങുന്നുണ്ട്.

റേഡിയലി മൗണ്ടഡ് കാലിപ്പറുകളോട് കൂടിയ ട്വിന്‍ 310 mm ഡിസ്‌ക് ഫ്രണ്ട് എന്‍ഡില്‍ ബ്രേക്കിംഗ് ഒരുക്കുമ്പോള്‍, 256 mm ഡിസ്‌കാണ് റിയര്‍ വീലില്‍ ബ്രേക്കിംഗ് നല്‍കുന്നത്.

സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി എബിഎസും മോട്ടോര്‍സൈക്കിളില്‍ ഇടംപിടിക്കും.

Top