ഹോണ്ടയുടെ അമേസ് പ്രിവിലേജ് എഡിഷന്‍ ഇന്ത്യന്‍ വാഹന വിപണിയില്‍

പ്പാന്‍ വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ ഏറ്റവും പുതിയ മോഡലായ അമേസ് പ്രിവിലേജ് എഡിഷന്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ എത്തി.

ഹോണ്ടയുടെ ബെസ്റ്റ് സെല്ലിംഗ് കാറുകളുടെ പട്ടികയില്‍ തുടക്കം മുതലേ നിറസാന്നിധ്യമായിരുന്നു അമേസ്. 2013 ലാണ് ഹോണ്ട ആദ്യമായി അമേസിനെ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

പെട്രോള്‍, ഡീസല്‍ വേര്‍ഷനുകളില്‍ അമേസ് പ്രിവിലേജ് എഡിഷനെ ഹോണ്ട ലഭ്യമാക്കുന്നുണ്ട്.

88 bhp കരുത്തും 109 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ എഞ്ചിന്‍ പെട്രോള്‍ വേര്‍ഷനില്‍ ഉള്‍പ്പെടുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് മോഡലില്‍ ഹോണ്ട ലഭ്യമാക്കുന്നതും.

99 bhp കരുത്തും 200 Nm torque ഉം ഏകുന്ന 1.5 ലിറ്റര്‍ എഞ്ചിനാണ് ഡീസല്‍ വേര്‍ഷനില്‍ ഒരുങ്ങുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് തന്നെയാണ് ഡീസല്‍ എഞ്ചിനിലും ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

17.8 കിലോമീറ്ററാണ് പെട്രോള്‍ വേര്‍ഷന്‍ രേഖപ്പെടുത്തുന്ന ഇന്ധനക്ഷമത. അതേസമയം, ഡീസല്‍ വേര്‍ഷനില്‍ 25.8 കിലോമീറ്റര്‍ ഇന്ധനക്ഷമത രേഖപ്പെടുത്തുന്നു.

ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ് എന്നിവ ഡീസല്‍ വേര്‍ഷനില്‍ ഇടംപിടിക്കുമ്പോള്‍, പെട്രോള്‍ മോഡലില്‍ ഇവ രണ്ടും ഇടംപിടിക്കുന്നില്ല.

ബോഡി ഗ്രാഫിക്‌സും, പ്രിവിലേജ് എഡിഷന്‍ എംബ്ലവും ഒഴികെ, പറയത്തക്ക വലിയ മാറ്റങ്ങളൊന്നും അമേസ് പ്രിവിലേജ് എഡിഷന്റെ എക്സ്റ്റീരിയറിന് ഇല്ല. എന്നാല്‍ ഇന്റീരിയറിലാണ് മാറ്റങ്ങള്‍ ഏറെയും ഉള്‍പ്പെട്ടിരിക്കുന്നത്.

പുതിയ ഡിജിപാഡ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ബോഡി ഗ്രാഫിക്‌സ്, പ്രിവിലേജ് എഡിഷന്‍ എംബ്ലം, ഡ്രൈവര്‍ക്കായുള്ള സെന്റര്‍ ആംറെസ്റ്റ്, പ്രിവിലേജ് എഡിഷന്‍ തീമില്‍ ഒരുങ്ങിയ ബീജ് സീറ്റ് കവറുകള്‍ എന്നിങ്ങനെ നീളുന്നതാണ് പുതിയ മോഡലിന്റെ വിശേഷങ്ങള്‍.

ഡ്രൈവര്‍ക്കായുള്ള സെന്റര്‍ ആംറെസ്റ്റിന് ഒപ്പം, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളും പ്രിവിലേജ് എഡിഷനില്‍ ഇടം പിടി ക്കുന്നു. സാധാരണ അമേസിന്റെ S (O) MT വേരിയന്റിനെ അടിസ്ഥാനപ്പെടുത്തിയാണ് ഹോണ്ട അമേസ് പ്രിവിലേജ് എഡിഷന്‍ ഒരുങ്ങിയിരിക്കുന്നത്.

10000 രൂപയുടെ വിലവര്‍ധനവോടു കൂടി, 6.49 ലക്ഷം രൂപ ആരംഭവിലയിലാണ് ഹോണ്ട അമേസ് പ്രിവിലേജ് എഡിഷന്‍ എത്തിയിരിക്കുന്നത്.

Top