ഫ്രൈഡേ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ‘ഹോം’ ; നായകനായി ആന്റണി വര്‍ഗീസ്

ങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ പെപ്പേ എന്ന കഥാപാത്രമായി മിന്നും പ്രകടനം കാഴച്ചവെച്ച പ്രേക്ഷകരുടെ പ്രിയതാരമാണ് ആന്റണി വര്‍ഗീസ്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ആന്റണിയുടെ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിന്റെ റിലീസിംഗ് അടുത്തിരിക്കെ മൂന്നാം ചിത്രത്തിന്റെ വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ്.

റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘ഹോം’ എന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫ്രൈഡേ ഫിലിംസാണ്. അതേസമയം സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ചിത്രത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. ചെമ്പന്‍ വിനോദ്, ടിറ്റോ വില്‍സണ്‍, സുധീര്‍ കരമന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍.

Top