ഹോളിവുഡ് ചിത്രം’കാസ്റ്റ് എവേ’ മലയാളത്തിലേക്ക് ; നായകന്‍ നിവിന്‍ പോളി

ഹോളിവുഡ് സിനിമയായ ‘കാസ്റ്റ് എവേ’ മലയാളത്തിലേക്കെടുക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ചിത്രത്തില്‍ ടോം ഹാങ്ക്‌സ് മികച്ചതാക്കിയ നായക കഥാപാത്രത്തെ നിവിന്‍ പോളിയായിരിക്കും അവതരിപ്പിക്കുക എന്നും സൂചനയുണ്ട്.

ഉള്‍ക്കടലിലും കടലാല്‍ ചുറ്റപ്പെട്ട ദ്വീപിലുമായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ രചന ഉണ്ണി ആര്‍ നിര്‍വഹിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2000ല്‍ പുറത്തിറങ്ങിയ കാസ്റ്റ് എവേ സംവിധാനം ചെയ്തത് റോബര്‍ട്ട് സെമെക്കിസ് ആയിരുന്നു.

തെക്കന്‍ പസഫിക് സമുദ്രത്തില്‍ തകര്‍ന്നു വീണ ഒരു വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ട് അടുത്തുള്ള ദ്വീപില്‍ അകപ്പെടുന്ന കഥാപാത്രമായാണ് ടോം ഹാങ്ക്‌സ് ചിത്രത്തില്‍ എത്തിയത്.

Top