ഹോളിവുഡ് ചിത്രം ഡെഡ്പൂള്‍ 2 ; ഫൈനല്‍ ട്രെയിലര്‍ പുറത്ത് വിട്ടു

deadpool-2-trailer

ലോകമെങ്ങുമുള്ള സിനിമ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡെഡ്പൂള്‍ 2 ഫൈനല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഡേവിഡ് ലെറ്റ്ച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായ കേബിളിനെ അവതരിപ്പിക്കുന്നത് ജോഷ് ബ്രോളിന്‍ ആണ്. റയാന്‍ റെയ്‌നോള്‍ഡ് ആണ് ഡെഡ്പൂളിനെ അവതരിപ്പിക്കുന്നത്. ജോണ്‍ വിക്കിന്റെ സംവിധായകരില്‍ ഒരാളാണ് ഡേവിഡ്.

ആദ്യഭാഗം സംവിധാനം ചെയ്തത് ടിം മില്ലറായിരുന്നു. എക്‌സ്‌മെന്‍ ഫിലിം സീരിസിലെ പന്ത്രണ്ടാമത്തെ ചിത്രം കൂടിയാണ് ഡൈഡ്പൂള്‍ 2. 2009ല്‍ പുറത്തിറങ്ങിയ എക്‌സ്‌മെന്‍ ഒറിജിന്‍സ്: വോള്‍വെറിന്‍ എന്ന ചിത്രത്തില്‍ ഈ കഥാപാത്രം പ്രത്യക്ഷപ്പെട്ടിരുന്നു.

കാന്‍സര്‍ ബാധിതനായ വേഡ് വില്‍സണ്‍ എന്ന പട്ടാളക്കാരന്റെ ശരീരത്തില്‍ പരീക്ഷണം നടത്തി അമാനുഷികനായി മാറുന്നതാണ് കഥ. തന്റെ ശരീരത്തില്‍ പരീക്ഷണം നടത്തിയവര്‍ക്കെതിരെ വില്‍സണ്‍ നടത്തുന്ന പ്രതികാരമാണ് പ്രമേയം.

ടി.ജെ മില്ലര്‍, റയാന്‍, മൊറേന, ജോഷ് ബ്രോളിന്‍, ജാക്ക് കെസി, ബ്രയാന എന്നിവരാണ് പ്രധാനതാരങ്ങള്‍. ചിത്രം ജൂണ്‍ ഒന്നിന് തിയറ്ററുകളിലെത്തും.

Top