കശ്മീര്‍ താഴ്‌വരകള്‍ സംഘര്‍ഷത്തിന്റെ പിടിയില്‍, നേട്ടമായി ഹിമാചല്‍പ്രദേശും ഉത്തരാഖണ്ഡും

ഡെറാഡൂണ്‍: വിനോദ സഞ്ചാരികളുടെ പറൂദിസയായ കശ്മീര്‍ താഴ്‌വരകള്‍ സംഘര്‍ഷത്തിന്റെ പിടിയിലായതിനെ തുടര്‍ന്ന് കശ്മീരിനെ ഉപേക്ഷിച്ച് സഞ്ചാരികള്‍ ഹിമാചല്‍ പ്രദേശിലേക്കും ഉത്തരാഖണ്ഡിലേക്കും ഒഴുകുന്നു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇരുസ്ഥലങ്ങളിലേക്കുമുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

കശ്മീരിലെ സംഘര്‍ഷാവസ്ഥയില്‍ ഉത്തരാഖണ്ഡിലെ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 5 മുതല്‍ 7 ശതമാനം വരെയാണ് വര്‍ധന. സാധാരണ ജൂണ്‍ മാസങ്ങളില്‍ 23,000ഓളം സഞ്ചാരികളാണ് ദിനംപ്രതി മണാലി സന്ദര്‍ശിക്കുന്നതിനായി എത്തുന്നത്. ഇതില്‍ കുടുതല്‍ പേരും രോഹ്താങ് സന്ദര്‍ശകരായിരിക്കും.

Top