ഉത്തര കൊറിയ, ഇറാന്‍ വിഷയങ്ങളില്‍ ട്രംപിന്‍റെ നിലപാട് അപകടം ; ഹിലരി ക്ലിന്‍റണ്‍

വാഷിംഗ്ടണ്‍: ഉത്തരകൊറിയ – ഇറാന്‍ വിഷയങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന നിലപാടിനെ വിമര്‍ശിച്ച് ഹിലരി ക്ലിന്‍റണ്‍.

ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് പിന്മാറുമെന്ന ഡോണാള്‍ഡ്‌ ട്രംപിന്‍റെ പ്രസ്താവനയെ വലിയ അപകടം എന്ന് ഹിലരി വിശേഷിപ്പിച്ചു.

ട്രംപ് ഏതിരാളികളെ പ്രകോപിപ്പിക്കുകയാണെന്നും മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായ ഹിലരി പറഞ്ഞു.

ഉത്തരകൊറിയയുമായും ഇറാനുമായും നയതന്ത്രപരിഹാരമാണ് ആവശ്യമെന്ന് ഹിലരി അഭിപ്രായപ്പെട്ടു.

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് ഇറാനെന്നും ഏറ്റവും മോശം കരാറാണ് ഇതെന്നുമായിരുന്നു ട്രംപ് പറഞ്ഞത്.

ട്രംപിന്‍റെ നീക്കങ്ങള്‍ അമേരിക്കയുടെ വിശ്വാസ്യതയെ ഇല്ലാതാക്കുന്നതാണെന്ന് ഹിലരി ക്ലിന്‍റണ്‍ ഉന്നയിച്ചു.

Top