ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പുറത്ത്; വിജയ ശതമാനം 83.75%

plus two

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍സെന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയ ശതമാനം 83.75%. സംസ്ഥാനത്ത് 309065 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം വിജയം നേടിയത്. വിജയ ശതമാനം കൂടുതല്‍ കണ്ണൂരിലും, കുറവ് പത്തനംതിട്ടയിലുമാണ്.

കണ്ണൂരിലെ വിജയ ശതമാനം 86.75%. പത്തനംതിട്ടയില്‍ 77.16%. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി,രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.79 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയിട്ടുണ്ട്. പരീക്ഷയെഴുതിയതില്‍ 14,735 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡ് നേടി. പുനര്‍മൂല്യ നിര്‍ണ്ണയത്തിന്റെ അവസാന തിയതി മെയ് 15നാണ്.

Top