പൊടിക്കാറ്റ്; 113 മരണം; ഉത്തരേന്ത്യയില്‍ 48 മണിക്കൂര്‍ ജാഗ്രതാ നിര്‍ദേശം

storm22

ലക്‌നോ: കനത്ത പൊടിക്കാറ്റും പേമാരിയും ഉണ്ടായ സാഹചര്യത്തില്‍ ഉത്തരേന്ത്യയില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അടുത്ത 48 മണിക്കൂര്‍ സമാനമായ സാഹചര്യം നിലനില്‍ക്കാന്‍ സാധ്യയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പൊടിക്കാറ്റിലും പേമാരിയിലും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങളിലായി 115 പേര്‍ മരിച്ചു. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.ഉത്തര്‍പ്രദേശില്‍ മാത്രം 73 പേര്‍ മരിച്ചു.രാജസ്ഥാനില്‍ പൊടിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 36 ആയി.ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണു കൂടുതല്‍ നാശനഷ്ടം. പഞ്ചാബ്, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളെയും ദുരിതം ബാധിച്ചു.
storm1

ബുധനാഴ്ച വൈകിട്ടായിരുന്നു പ്രകൃതിയുടെ സംഹാര താണ്ഡവം. ചൂട് മൂലമുള്ള മരണത്തിനു പുറമേയാണ് അപ്രതീക്ഷിതമായി എത്തിയ മഴയും പൊടികാറ്റും മരണം വിതച്ചത്.ആഗ്രയിലും രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും നാശനഷ്ടമുണ്ട്. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള 15 വിമാനങ്ങള്‍ മോശം കാലാവസ്ഥ കാരണം വഴിതിരിച്ചു വിട്ടു. വ്യാഴാഴ്ച രാവിലെയോടെ കാലാവസ്ഥ സാധാരണ നിലയിലായെങ്കിലും ഇനിയും മഴയും കാറ്റും പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്.
storm1

വടക്കുകിഴക്കന്‍ പാക്കിസ്ഥാനില്‍ ജമ്മു-കശ്മീരിനോടു ചേര്‍ന്നു രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് പഞ്ചാബ്-ഹരിയാന യിലൂടെ വന്ന് ഉത്തരേന്ത്യയില്‍ നാശം വിതച്ചത്.

Top