മഞ്ജു വാര്യര്‍ ചിത്രം ‘ആമി’ ; പ്രദർശനാനുമതി നൽകരുതെന്ന് ഹൈക്കോടതിയിൽ ഹർജി

aami

കൊച്ചി: മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമാകുന്ന കമല്‍ ചിത്രം ആമിയ്ക്ക് പ്രദർശനാനുമതി നൽകരുതെന്ന് ഹൈക്കോടതിയിൽ ഹർജി. നിലവിൽ ചിത്രം സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റിന് സമർപ്പിച്ചിരിക്കുകയാണ്.

മാധവിക്കുട്ടിയുടെ ജീവിതത്തിലെ പല സംഭവങ്ങളും ഒഴിവാക്കിയുള്ള ചിത്രീകരണമാണെന്നും സിനിമയുടെ പേരിൽ യഥാർഥ വസ്തുതകൾ മാറ്റിയെഴുതാൻ അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി ഇടപ്പള്ളിയിലെ കെ.പി. രാമചന്ദ്രനാണ് ഹർജി നൽകിയത്. കൂടാതെ ചിത്രത്തിന്റെ തിരക്കഥയും ബ്ലൂ പ്രിന്റും കോടതി പരിശോധിച്ച് മതവികാരം വ്രണപ്പെടുത്തുന്ന ഭാഗങ്ങളുണ്ടെങ്കിൽ ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Top