ജലസംരക്ഷണത്തിനായി ഹൈക്കോടതിയുടെ ഇടപെടല്‍ ; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം

kerala-high-court

കൊച്ചി : ഭൂഗര്‍ഭജല ചൂഷണത്തിനെതിരെ ഹൈക്കോടതി. ജലദിനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വരും തലമുറയ്ക്കായി ജീവജലം കാത്തുവയ്ക്കാന്‍ സമഗ്രനടപടി വേണമെന്നും കോടതി നിര്‍ദേശം നല്‍കി.

ഭൂഗര്‍ഭജലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഭയപ്പെടുത്തുന്നതാണ്, ജല സംരക്ഷണത്തിന് കൂടുതല്‍ പഠനങ്ങള്‍ നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

ഭൂഗര്‍ഭജല ചൂഷണം തടയാന്‍ നടപടിയെടുക്കണമെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കി.

Top