ടോമിന്‍ തച്ചങ്കരിയുടെ നിയമനത്തെ ചോദ്യം ചെയ്ത് വീണ്ടും ഹൈക്കോടതി

tomin thachankery

കൊച്ചി: ടോമിന്‍ തച്ചങ്കരിയുടെ നിയമനത്തെ ചോദ്യം ചെയ്ത് വീണ്ടും ഹൈക്കോടതി രംഗത്ത്.

തച്ചങ്കരി ഭരണത്തില്‍ ഇരിക്കുന്നത് അന്വേഷണത്തെ ബാധിക്കില്ലെയെന്നും സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്ന് പറഞ്ഞ് ഇതിനെ ന്യായീകരിക്കാനാവില്ലന്നും കോടതി ചൂണ്ടിക്കാട്ടി.

നിക്ഷപക്ഷമായ അന്വേഷണത്തിന് ടോമിന്‍ തച്ചങ്കരിക്ക് ക്രമസമാധാന, അഡ്മിനിസ്‌ട്രേഷന്‍ ചുമതലകള്‍ നല്‍കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

നിയമനങ്ങളില്‍ സര്‍ക്കാരിന്റെ വിവേചനാധികാരം എന്നു പറഞ്ഞ് ഒഴിയാന്‍ പറ്റില്ല. ഇതില്‍ പൊതുതാല്‍പ്പര്യം കൂടിയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

വിജിലന്‍സ് അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

തച്ചങ്കരിയുടെ നിയമനം പൊതുജനങ്ങള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

എഡിജിപി പോസ്റ്റിലിരുന്ന് തനിക്കെതിരായ കേസുകളില്‍ തച്ചങ്കരിക്ക് ഇടപെടാന്‍ കഴിയില്ലേയെന്നും കോടതി ചോദിച്ചു.

Top