പുതു വര്‍ഷത്തില്‍ പുത്തന്‍ മോഡലായി ഹീറോയുടെ ‘എക്‌സ്ട്രീം 200S’

പുതുവര്‍ഷത്തിന് മുന്നോടിയായി വിപണിയില്‍ പുതിയ മോഡലുകളുമായി കളം നിറയ്ക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ.

പുതിയ 200 സിസി നെയ്ക്കഡ് മോട്ടോര്‍സൈക്കിളുമായി ഹീറോ ഉടന്‍ വിപണിയിലെത്തും.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡിസംബര്‍ 18ന് പുതിയ എക്‌സ്ട്രീം 200Sനെ ഹീറോ അവതരിപ്പിക്കും.

200 സിസി മോട്ടോര്‍സൈക്കിളിനൊപ്പം പുതിയ 125 സിസി സ്‌കൂട്ടറും, 110 സിസി പാഷന്‍ എക്‌സ്‌പ്രോയും ഹീറോ നിരയില്‍ അവതരിപ്പിക്കും.

ഇന്ത്യയില്‍ പെര്‍ഫോര്‍മന്‍സ് മോട്ടോര്‍സൈക്കിളുകള്‍ക്ക് പ്രചാരമേറുന്നതിന്റെ അടിസ്ഥാനത്തിലാണ് എക്‌സ്ട്രീം 200Sമായുള്ള ഹീറോയുടെ വരവ്.

200 സിസി എയര്‍കൂള്‍ഡ് എഞ്ചിനിലാണ് ഹീറോയുടെ പുതിയ മോട്ടോര്‍സൈക്കിള്‍ ഒരുങ്ങുന്നത്. അതേസമയം, മികവാര്‍ന്ന ഹീറ്റ് മാനേജ്‌മെന്റ് ഉറപ്പ് വരുത്തുന്നതിനായുള്ള ഓയില്‍കൂളറും എഞ്ചിനില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നു.

18 bhp കരുത്തും 17 Nm torque ഉത്പാദിപ്പിക്കുന്ന 200 സിസി എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണു ഒരുക്കുന്നത്.

ഫ്രണ്ട്‌റിയര്‍ ടയറുകളില്‍ ഇടംപിടിക്കുന്ന ഡിസ്‌ക്കുകള്‍ മോഡലിന്റെ ബ്രേക്കിംഗ് എളുപ്പമാക്കും.

സ്റ്റെപ്ഡ്അപ് സീറ്റ്, അനലോഗ്ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ ലൈറ്റോട് കൂടിയ ഷാര്‍പ് റിയര്‍ എന്‍ഡ് എന്നിവയും മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടുന്നു.

Top