‘ഹലോ’ ; ഫെയ്‌സ്ബുക്ക് നീക്കം ചെയ്ത ‘പോക്ക്’ പുതിയ രൂപത്തില്‍ തിരികെ എത്തുന്നു

ഫെയ്‌സ്ബുക്ക് 2013ല്‍ നീക്കം ചെയ്ത ‘പോക്ക്’ പുതിയ രൂപത്തില്‍ തിരികെ എത്തുന്നു.

ഫെയ്‌സ്ബുക്കില്‍ ആരുടെയെങ്കിലും ശ്രദ്ധയാകര്‍ഷിക്കുന്നതിന് വേണ്ടിയായിരുന്നു സന്ദേശങ്ങളൊന്നുമില്ലാതെ പോക്ക് ഉപയോഗിച്ചിരുന്നത്.

എന്നാല്‍ ഇത് ആവശ്യമില്ലെന്ന ഉപയോക്താക്കളുടെ അഭിപ്രായം തന്നെയായിരുന്നു ഈ ഫീച്ചറിനെ ഫെയ്‌സ്ബുക്ക് നീക്കം ചെയ്യുന്നതിന് കാരണമായത്.

എന്നാല്‍, ഫെയ്‌സ്ബുക്ക് പോക്കിന്റെ സവിശേഷതകളെല്ലാം ഉള്‍ക്കൊള്ളിച്ച് കൊണ്ട് ‘ഹലോ’ എന്ന പേരില്‍ പുതിയ ഫീച്ചര്‍ എത്താന്‍ ഒരുങ്ങുകയാണ്.

ഹലോയുടെ ലക്ഷ്യം വാക്കുകളുടെ സഹായമില്ലാതെ ഫെയ്‌സ്ബുക്കില്‍ മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുക എന്നതു തന്നെയാണ്.

Top