കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്‌

കണ്ണൂര്‍: കേരള തീരത്ത് തെക്ക്പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും അത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത പ്രാപിക്കുവാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍.

അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അടുത്ത 24 മണിക്കൂര്‍ വരെ കടലില്‍ പോകരുതെന്ന് കണ്ണൂര്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂം അറിയിച്ചു.

Top