കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത ; കശ്മീര്‍ ജനതയ്ക്ക് മുന്നറിയിപ്പ് നല്‍കി അധികൃതര്‍

snow

ശ്രീനഗര്‍: മഞ്ഞുവീഴ്ചയുണ്ടാവാന്‍ സാധ്യതയുള്ളതായി ജമ്മു-കശ്മീരിലെ വിവിധ ജില്ലകളിലുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (എസ്.ഡി.എം.എ). ഈ മേഖലകളിലുള്ളവര്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും, മഞ്ഞു വീഴ്ച കൂടുതലുള്ള പ്രദേശങ്ങളിലേയ്ക്ക് പോകരുതെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

സ്‌നോ & അവലോഞ്ച് സ്റ്റഡീസ് എസ്റ്റാബ്ലിഷ്‌മെന്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബരാമുല്ല, ഗുല്‍മാര്‍ഗ്, ഫുര്‍ഖിയാന്‍ഗാലി, ബന്ദിപ്പോര, കാര്‍ഗില്‍ മേഖലകളിലുള്ളവര്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Top