മഴ ശക്തി പ്രാപിച്ചു; സാഹചര്യം വിലയിരുത്താന്‍ സര്‍ക്കാര്‍ ഉന്നതതലയോഗം വിളിച്ചു

heavy-rain

കൊച്ചി: മഴ ശക്തമായതിനെ തുടര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ ഉന്നതതലയോഗം വിളിച്ചു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം വിളിച്ചിരിക്കുന്നത്. അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കാലവര്‍ഷക്കെടുതിയില്‍ മരണസംഖ്യ ഏഴായി. അതേസമയം 9 പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസും റദ്ദാക്കിയിട്ടുണ്ട്.

കനത്ത മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക കെടുതിയാണ് ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ എട്ടു ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. പലയിടത്തും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്.

Top