ശക്തമായ മഴ; സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

rain-fallllllllllll

ഇടുക്കി: ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളും അംഗനവാടികളും ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സി.ബി.എസ്. ഇ, ഐ.സി.എസ്. ഇ.സ്‌കൂളുകള്‍ക്കും അവധി ബാധകമാണ്.

കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ യു.വി. ജോസ് അറിയിച്ചു. അംഗനവാടികള്‍ക്കും അവധി ബാധകമാണ്.

മലപ്പുറം ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതിന് പകരം മറ്റൊരു ദിവസം പ്രവൃത്തി ദിനമായിരിക്കും.

പാലക്കാട് ജില്ലയിലും അംഗനവാടി ഉള്‍പ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. എന്നാല്‍ കോളേജുകള്‍ക്ക് അവധി ഉണ്ടായിരിക്കുന്നതല്ല.



Related posts

Back to top