ശ​ക്ത​മാ​യ മ​ഴ​യും മ​ണ്ണി​ടി​ച്ചിലും; ശ്രീ​ല​ങ്ക​യി​ൽ 91 പേ​ർ മ​രി​ച്ചു

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും 91 പേ​ർ മ​രി​ച്ചു. 110 പേ​രെ കാ​ണാ​താ​കു​ക​യും ചെ​യ്തു.

രാ​ജ്യ​ത്തി​ന്റെ തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്താ​ണ് മ​ഴ ദു​ര​ന്തം വി​ത​ച്ച​ത്. 20,000 പേ​രെ സു​ര​ക്ഷി​ത മേ​ഖ​ല​ക​ളി​ലേ​ക്ക് മാ​റ്റി.

ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ മ​ര​ണ​പ്പെ​ട്ട​ത് ര​ത്നാ​പു​ര​യി​ലാ​യി​രു​ന്നു. ക​ലു ന​ദി ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് ഇ​വി​ടു​ത്തെ പ്ര​ധാ​ന ടൗ​ൺ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. മ​ഴ​യി​ലും മ​ഞ്ഞി​ടി​ച്ചി​ലി​ലും അ​ഞ്ചൂ​റോ​ളം വീ​ടു​ക​ൾ ന​ശി​ച്ചു.

പ്ര​ദേ​ശ​ത്ത് ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നു ഹെ​ലി​കോ​പ്ട​ർ മാ​ർ​ഗം ആ​ളു​ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്നു പ്ര​ദേ​ശ​ത്തെ റെ​യി​ൽ, റോ​ഡു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നു സ്കൂ​ളു​ക​ൾ അ​ട​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Top