ലോക്പാല്‍ കൊണ്ടുവരണമെന്നാവശ്യവുമായി ഹസാരെയുടെ അനിശ്ചിത കാല നിരാഹാര സമരം

Anna-Hazare

ന്യൂഡല്‍ഹി: അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ ലോക്പാല്‍ കൊണ്ടുവരണമെന്ന ആവശ്യവുമയി അണ്ണാ ഹസാരെയുടെ അനിശ്ചിത കാല നിരാഹാര സമരം തുടങ്ങി. ഡല്‍ഹിയിലെ രാംലീല മൈതാനത്താണ് സമരം ആരംഭിച്ചിരിക്കുന്നത്.

ഏഴുവര്‍ഷം മുമ്പ് രാംലീല മൈതാനത്ത് ആംരംഭിച്ച് ഇന്ത്യയാകെ പടര്‍ന്ന അഴിമതി വിരുദ്ധ സമരത്തിന്റെ പുതിയ പതിപ്പുമായാണ് ഹസാരെയുടെ വരവ്.രാജ്യത്തിന് വേണ്ടി ജീവന്‍ ബലികൊടുക്കാന്‍ താന്‍ തയ്യാറാണ്. അങ്ങനെയെങ്കില്‍ അത് ഒരു സൗഭാഗ്യമായി കരുതുമെന്ന് ഹസാരെ പറഞ്ഞു. വിരമിച്ച ജഡ്ജിമാര്‍, ജനപ്രതിനിധികള്‍ എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള കര്‍ഷകരും ഹസാരേക്കൊപ്പമുണ്ട്.

2011 ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്താണ് അഴിമതി വിരുദ്ധ ലോക്പാല്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഹസാരെ അനിശ്ചിത കാല സമരം തുടങ്ങിയത്. ഇന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ എന്ന സന്നദ്ധ സംഘടനയും ശക്തമായ പിന്തുണയുമായി കൂടെയുണ്ടായിരുന്നു. എന്നാല്‍ കെജരി വാളിന്റേയും സംഘടനയുടേയും പിന്തുണയില്ലാതെയാണ് ഹസാരെ ഇക്കുറി സമരത്തിനിറങ്ങുന്നത്.

ഭഗത് സിങ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരെ തൂക്കിലേറ്റിയ ദിവസമായതുകൊണ്ടാണ് സമരത്തിന് ഈ ദിവസം തിരഞ്ഞെടുത്തത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top