have blocked 3000 porn websites government tells lok sabha

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന 3000 അശ്ലീല വെബ്‌സെറ്റുകള്‍ നിരോധിച്ചതായി കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു.

കുട്ടികളുടെ പോണോഗ്രഫി ചിത്രീകരിക്കുന്ന ഇവ കൂടുതലും വിദേശ വൈബ്‌സൈറ്റുകളാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ഓണ്‍ലൈന്‍ ലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി വിദ്യാലയങ്ങളുമായി ചേര്‍ന്ന് പദ്ധതി തയാറാക്കുമെന്നും കേന്ദ്രം അറിയിച്ചു.

കുട്ടികളുടെ പോണോഗ്രാഫി ചിത്രീകരിക്കുന്ന സൈറ്റുകള്‍ ഭൂരിപക്ഷവും വിദേശത്ത് പ്രവര്‍ത്തിക്കുന്നവയാണ്. ഇന്റര്‍പോള്‍ ഇവയെ കുറിച്ച് വിവരങ്ങള്‍ നല്‍കാറുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സൈറ്റുകള്‍ നിരോധിക്കാറുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. ഇത്തരം സൈറ്റുകള്‍ പൂര്‍ണമായും നിരോധിക്കുന്നതിന് പല പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടെന്ന് ഗൂഗിള്‍ ഉള്‍പ്പടെയുള്ള ടെക്‌നോളജി കമ്പനികള്‍ നേരത്തെ അറിയിച്ചിരുന്നു.

2000ത്തിലെ ഐ.ടി ആക്ട് അനുസരിച്ച് ഇത്തരം സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാറിന് അധികാരമുണ്ട്.

2011ലെ ഐ.ടി ആക്ടിലെ 79 വകുപ്പ് പ്രകാരം കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വെബ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുന്നത് ക്രിമിനില്‍ കുറ്റമാണ്.

Top