ചൈനയില്‍ ഹാറ്റോ കൊടുങ്കാറ്റ്; പ്രദേശത്തു നിന്ന് ആയിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചു

ബെയ്ജിംഗ്: ചൈനയില്‍ ഹാറ്റോ കൊടുങ്കാറ്റ് ആഞ്ഞടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കരുതല്‍ നടപടികള്‍ ആരംഭിച്ചു.

പ്രദേശത്തുനിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഗുവാംഗ്ഷു-നാനിംഗ് പാതയിലൂടെ ഉള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി.

വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് 20-25 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്. ഷുഹായ്, യാംഗ്ജിയാംഗ് മേഖലയില്‍ വന്‍തോതിലുള്ള മണ്ണിടിച്ചിലിന് കൊടുങ്കാറ്റ് കാരണമാവുമെന്ന് ഭയക്കുന്നുണ്ട്.

Top