‘ഹസീന പാര്‍ക്കറി’ ന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി

ബോളിവുഡ് ചിത്രം ഹസീന പാര്‍ക്കറിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി.

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ ഹസീനയെ അവതരിപ്പിക്കുന്നത് ശ്രദ്ധാ കപൂറാണ്.

മറ്റു കഥാപാത്രങ്ങളെ വച്ചു നോക്കിയാല്‍ അതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് ശ്രദ്ധ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ ശ്രദ്ധയുടെ ലുക്കും വ്യത്യസ്തമാണ്.

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരിയായ ഹസീന പാര്‍ക്കറുടെ ജീവിതമാണ് ചിത്രം.

ഇതില്‍ ദാവൂദായി അഭിനയിക്കുന്നത് ശ്രദ്ധയുടെ സഹോദരനായ സിദ്ധാര്‍ത്ഥ് കപൂറാണ്.

Top