മുന്നാറില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു ; മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയേറ്റശ്രമം

മൂന്നാര്‍: മൂന്നാറില്‍ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ സംഘര്‍ഷം.

ഹര്‍ത്താല്‍ അനുകൂലികള്‍ വ്യാപകമായി കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു.

വിനോദ സഞ്ചാരികളുമായി പോയ വാഹനം തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ചു.

ദൃശ്യങ്ങളെടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും കൈയേറ്റ ശ്രമം ഉണ്ടായി.

കൈയേറ്റങ്ങള്‍ക്കെതിരേ റവന്യൂ, വനം വകുപ്പുകളുടെ നടപടികളില്‍ പ്രതിഷേധിച്ചാണ് ജനകീയ സമിതി ഹര്‍ത്താല്‍ നടത്തുന്നത്.

Top