പ്രീമിയര്‍ലീഗില്‍ വീണ്ടും ഹാട്രിക്കോടെ ഹാരി കെയിന്‍ ; മറികടന്നത് മെസിയെ

harry-cane

ബാഴ്‌സ: പ്രീമിയര്‍ലീഗില്‍ റെക്കോര്‍ഡ് നേട്ടത്തോടെ മെസിയെ മറികടന്ന് ടോട്ടനത്തിന്റെ ഹാരി കെയ്ന്‍.

ഒരിക്കല്‍ കൂടി ഹാട്രിക്ക് നേടിയ ഹാരി കെയിന്‍ ഒരു കലണ്ടര്‍ വര്‍ഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ ഗോളുകള്‍ നേടിയ കളിക്കാരനെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുന്നത്.

അതേസമയം ഒരു കലണ്ടര്‍ വര്‍ഷം(2017ല്‍) യൂറോപ്പില്‍ കൂടുതല്‍ ഗോളുകള്‍ നേടിയ താരമാവാനും കെയിനിനായി.

ബാര്‍സലോണയുടെ മെസിയെയാണ് കെയിന്‍ ഇതില്‍ മറികടന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ വര്‍ഷം 39 ഗോളുകളാണ് കെയിന്‍ നേടിയത്. മറികടന്നത് 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് അലന്‍ ഷിയറര്‍ സ്ഥാപിച്ച റെക്കോര്‍ഡ്.

ബ്ലാക്ക്ബേണ്‍ റോവേഴ്സിന് വേണ്ടി ഷിയററുടെ പേരില്‍ 36 ഗോളുകളാണ് ഉണ്ടായിരുന്നത്. ഷിയറര്‍ 42 മത്സരങ്ങളിലാണ് ഈ നേട്ടം കൈവരിച്ചതെങ്കില്‍ കെയ്ന്‍ 36 മത്സരങ്ങളിലാണ് മറികടന്നത്.

2017 കലണ്ടര്‍ വര്‍ഷത്തില്‍ മെസി 54 ഗോളുകളാണ് നേടിയതെങ്കില്‍ കെയിന്‍ നേട്ടം 56 ആക്കി. ബാര്‍സക്ക് ഈ വര്‍ഷം ഇനി മത്സരങ്ങളില്ല. അതിനാല്‍ തന്നെ ഈ നേട്ടം കെയ്ന്‍ ഉറപ്പിച്ചു.

ഹാരി കെയ്ന്‍ റെക്കോര്‍ഡ് നേട്ടവുമായി കുതിച്ചപ്പോള്‍ പ്രീമിയര്‍ലീഗില്‍ ടോട്ടനത്തിന് തകര്‍പ്പന്‍ ജയം നേടാനായി.

രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് സൗത്താപ്ടണെ ടോട്ടനം തകര്‍ത്തുവിട്ടത്.

Top