ഹാരിസണ്‍സ് മലയാളം കേസ്; സര്‍ക്കാരിന് തിരിച്ചടി, വിധി കമ്പനിക്കനുകൂലം

highcourt

കൊച്ചി: ഹാരിസണ്‍സ് മലയാളം കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തോട്ടം ഏറ്റെടുക്കല്‍ കേസില്‍ കമ്പനിക്ക് അനുകൂലമാണ് നിലവിലെ കോടതി വിധി.
സംസ്ഥാന സര്‍ക്കാര്‍ റോബിന്‍ ഹുഡായി മാറരുതെന്നതടക്കമുള കടുത്ത വിമര്‍ശനമാണ് ഇന്ന് ഹൈക്കോടതിയില്‍ നിന്നും ഉണ്ടായത്. വന്‍കിട കന്പനികളുടെ നിലനില്‍പ്പ് സര്‍ക്കാരിന്റെ കൂടി ആവശ്യമാണെന്നും ജനവികാരം മാത്രം നോക്കി സര്‍ക്കാര്‍ ഭരണം നടത്തരുതെന്നും അന്തിമവിധിയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു.

വന്‍കിട കൈയ്യേറ്റക്കാരുടെ കൈവശമുള്ള റവന്യൂ ഭൂമി തിരിച്ചു പിടിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന രാജമാണിക്യം കമ്മീഷന്‍ റിപ്പോര്‍ട്ടും ഹൈക്കോടതി റദ്ദാക്കി. റവന്യൂ ഭൂമിയുടെ 58 ശതമാനവും ഹാരിസണ്‍ അടക്കമുള്ള വന്‍കിട എസ്റ്റേറ്റ് ഉടമകള്‍ അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്നും ഇത് തിരിച്ചു പിടിക്കണമെന്നും രാജമാണിക്യം ഐഎഎസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചിലയിടത്ത് ഭൂമി തിരിച്ചു പിടിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഹാരിസണ്‍ മലയാളം പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ റിട്ട് ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

സര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ നടപടികളെ ഗുരുതരമായി ബാധിക്കുന്ന വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്നാണ് വിവരം.

Top