വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; ഹര്‍മന്‍പ്രീതിന് ജോലി നഷ്ടപ്പെട്ടേക്കും

harman

ട്വന്റി20 വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ഹര്‍മന്‍പ്രീത് കൗറിന്റെ ജോലി നഷ്ടപ്പെട്ടേക്കും. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ പഞ്ചാബ് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടായ ഹര്‍മന്‍പ്രീതിനോട് രാജി നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

മീററ്റിലെ ചൗധരി ചരണ്‍ സിങ് സര്‍വകലാശാലയില്‍ നിന്നു ബിരുദം നേടിയെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് ഹര്‍മന്‍പ്രീത് ഹാജരാക്കിയിരുന്നത്. എന്നാല്‍ സര്‍വകലാശാല ഇതു നിഷേധിക്കുകയായിരുന്നു. മുമ്പ് പശ്ചിമ റെയില്‍വേയില്‍ ജോലി ചെയ്തിരുന്ന ഹര്‍മന്‍പ്രീത് ഈ ജോലി രാജിവച്ചാണ് കഴിഞ്ഞ മാര്‍ച്ചില്‍ പഞ്ചാബ് പൊലീസില്‍ ചേര്‍ന്നത്.

അതേസമയം, വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം താരത്തിന്റെ മാതാപിതാക്കള്‍ നിഷേധിച്ചു. ഇതേ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചു തന്നെയാണ് മുന്‍പ് റെയില്‍വേയിലും ജോലി ചെയ്തിരുന്നതെന്നും അവര്‍ വാദിച്ചു.

Top