ഹാര്‍ലി ഡേവിഡ്‌സണ്‍ സെക്കന്റ് ഹാന്റ് ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍

harly copy

ഇരുചക്രവാഹനപ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് കുറഞ്ഞ വിലക്ക് ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകളുടെ ലഭിക്കാന്‍ വഴിയൊരുങ്ങി. ഹാര്‍ലി ഡേവിഡ്‌സണ്‍ സെക്കന്റ് ഹാന്റ് ബൈക്കുകളുടെ വില്‍പന ഇന്ത്യയില്‍ ആരംഭിച്ചു. കമ്പനിയില്‍ നിന്നും നേരിട്ട് പരീക്ഷണാടിസ്ഥാനത്തിലാണ് വില്‍പ്പന ആരംഭിച്ചത്.ഇന്ത്യന്‍ വിപണിയില്‍ സെക്കന്റ് ഹാന്റ് ബൈക്കുകള്‍ക്കുള്ള ഡിമാന്റ് കണക്കിലെടുത്താണ് കമ്പനിയുടെ പുതിയ നീക്കം.

ഉയര്‍ന്ന ഇറക്കുമതി തീരുവ നല്‍കി ഈ ബൈക്ക് സ്വന്തമാക്കാന്‍ പലര്‍ക്കും സാധിക്കാറില്ല .കമ്പനിയുടെ പുതിയ നീക്കത്തിലൂടെ ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകള്‍ രാജ്യത്ത് കുറഞ്ഞ വിലയില്‍ ലഭ്യമാകും.

കമ്പനി നേരിട്ട് തന്നെ എത്തിക്കുന്ന ബൈക്കുകളായതിനാല്‍ വിശ്വാസ്യതയുടെ കാര്യത്തിലും സംശയം വേണ്ട. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പൂര്‍ണ്ണ സജ്ജമായ ബൈക്കുകള്‍ മാത്രമാണ് വിപണിയിലെത്തിക്കുന്നത്. രാജ്യത്തെ 27 ഡീലര്‍ഷിപ്പുകളിലും സെക്കന്റ് ഹാന്റ് ബൈക്കുകള്‍ വില്പനക്കെത്തിയിരിക്കുന്നത്. നിലവില്‍ 5. 25 ലക്ഷം മുതല്‍ 49 ലക്ഷം വരെയാണ് ഹാര്‍ലി ബൈക്കുകളുടെ ഷോറൂം വില.

Top