കേരള സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം ഗായിക കെ.എസ് ചിത്രയ്ക്ക്

കേരള സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയ്ക്ക്.

ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ പ്രശസ്തി ഉയർത്തിയ പ്രതിഭകൾക്ക് സംസ്ഥാന സര്‍ക്കാര്‍ വര്‍ഷംതോറും നല്‍കുന്ന പുരസ്കാരമാണ് ഹരിവരാസനം

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ജനുവരി 14ന് രാവിലെ 10ന് സന്നിധാനത്ത് സമ്മാനിക്കും.

ഉന്നതാധികാര സമിതി അധ്യക്ഷന്‍ ജസ്റ്റിസ് സിരിജഗന്‍, ദേവസ്വം കമ്മീഷണര്‍ രമാരാജ പ്രേമ പ്രസാദ്, ദേവസ്വം സെക്രട്ടറി ജ്യോതിലാല്‍ ഐഎഎസ് എന്നിവര്‍ അടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

2012ലാണ് ആദ്യമായി ഹരിവരാസനം അവാര്‍ഡ് നല്‍കിയത്. കെ.ജെ.യേശുദാസിനായിരുന്നു ആദ്യ പുരസ്കാരം.

ജയന്‍ (ജയവിജയ), പി.ജയചന്ദ്രന്‍, എസ്.പി.ബാലസുബ്രഹ്മണ്യം, എം.ജി.ശ്രീകുമാര്‍, ഗംഗൈ അമരന്‍ എന്നിവരും പുരസ്കാരത്തിന് അർഹരായിട്ടുണ്ട്.

Top