ഹാളിചരണ്‍ നര്‍സാരിയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

halicharan

മുന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് വിങ്ങര്‍ ഹാളിചരണ്‍ നര്‍സാരിയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. 23 കാരനായ ആസാം സ്വദേശിയായ നര്‍സരി എഫ് സി ഗോവയിലൂടെയാണ് ഐ.എസ്.എല്ലില്‍ എത്തിയത്.

നോര്‍ത്ത് ഈസ്റ്റിനു വേണ്ടി ഈ കഴിഞ്ഞ ഐ.എസ്.എല്‍ സീസണില്‍ 13 മത്സരങ്ങള്‍ കളിച്ച താരമാണ് നര്‍സാരി. 45 ലക്ഷം രൂപയ്ക്കായിരുന്നു നര്‍സാരിയെ കഴിഞ്ഞ ഡ്രാഫ്റ്റില്‍ നോര്‍ത്ത് ഈസ്റ്റ് ടീമിലേക്ക് എത്തിച്ചത്. കഴിഞ്ഞ സീസണില്‍ ഐ ലീഗില്‍ ഡി.എസ്.കെ ശിവജിയന്‍സിനു വേണ്ടിയും നര്‍സാരി കളിച്ചിട്ടുണ്ട്.

ഇന്ത്യക്ക് വേണ്ടി 17 മത്സരങ്ങളില്‍ ജേഴ്‌സി അണിഞ്ഞിട്ടുള്ള താരം ഈ കഴിഞ്ഞ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ കിരീടം ചൂടിയ ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നു. കേരളാ ബ്ലാസ്റ്റേഴ്‌സ് താരമായ സിയാം ഹംഗലിനെ കഴിഞ്ഞ ദിവസം രണ്ട് വര്‍ഷത്തെ കരാറില്‍ ഡല്‍ഹി ഡൈനാമോസ് സ്വന്തമാക്കിയിരുന്നു.

Top