ഭൂമിയുടെ സ്വത്തിന്റെ പകുതിയും ലോകത്തെ അതി സമ്പന്നരുടെ പക്കല്‍

ലണ്ടന്‍: ഭൂമിയുടെ ആകെ സ്വത്തിന്റെ പകുതിയും ലോകത്തെ അതി സമ്പന്നരായ 1% ന്റെ കൈവശമാണെന്ന് റിപ്പോര്‍ട്ട്.

രാജ്യത്തെ അതിസമ്പന്നരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്നും, 2017 ജൂണ്‍ അവസാനത്തെ കണക്കുപ്രകാരം 2,45,000 മില്യണയേഴ്‌സാണ് രാജ്യത്തുള്ളതെന്നും, അതില്‍തന്നെ അതിസമ്പന്നരുടെ എണ്ണം 1820ഉം ബില്യണയേഴ്‌സിന്റെ എണ്ണം 42ഉം ആണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ക്രെഡിറ്റ് സൂസി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ കുടുംബങ്ങളുടെ വാര്‍ഷിക ആദായത്തിലും കാര്യമായ വര്‍ധനവുണ്ടായതായി സൂചിപ്പിക്കുന്നു. ആറ് ശതമാനമാണ് ആഗോള ശരാശരി.

യുകെയിലെ ഏറ്റവും സമ്പന്നമായ 1 ശതമാനം മൊത്തം സ്വത്തിന്റെ ഏതാണ്ട് നാലില്‍ ഒരു ഭാഗവും കൈയ്യടക്കി വെച്ചിരിക്കുകയാണെന്നും വ്യക്തമാക്കുന്നു.

അതേസമയം, ജീവിക്കാനായി പെടാപ്പാട് പെടുന്ന അനവധിപ്പേരാണ് രാജ്യത്തുള്ളതെന്നും ഇരുപത് വര്‍ഷമായി ദാരിദ്രരേഖ ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top