ഹജ്ജ് സബ്‌സിഡി: കേന്ദ്രത്തിന്റെ തീരുമാനത്തില്‍ കേരളം പ്രതിഷേധം അറിയിക്കും

Hajj

തിരുവനന്തപുരം: ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ കേരളം പ്രതിഷേധം അറിയിക്കും. മന്ത്രി കെ.ടി.ജലീലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സുപ്രീം കോടതി നിര്‍ദ്ദേശം അനുസരിച്ച് 2022 വരെ ഹജ്ജ് സബ്‌സിഡി നിലനിര്‍ത്താനുള്ള സാഹചര്യമുണ്ടായിരുന്നു. അതിന് മുന്‍പ് ഹജ്ജ് സബ്‌സിഡിയെ കഴുത്ത് ഞെരിച്ച് കൊല്ലേണ്ടതുണ്ടായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

ഹജ്ജ് സബ്‌സിഡി 2022ഓടെ നിര്‍ത്തലാക്കാന്‍ സുപ്രീംകോടതി നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഘട്ടംഘട്ടമായി നിര്‍ത്തലാക്കേണ്ടതിനുപകരം ഒറ്റയടിക്ക് സബ്‌സിഡി നിര്‍ത്തലാക്കുകയാണ് കേന്ദ്രം ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഈ പണം മുസ്ലീം സമുദായത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ചെലവഴിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം.

Top