സുപ്രീംകോടതിയില്‍ പുതിയ അപേക്ഷയുമായി ഹാദിയയുടെ പിതാവ്

hadiya

ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസില്‍ പുതിയ അപേക്ഷയുമായി പിതാവ് അശോകന്‍ സുപ്രീംകോടതിയില്‍.

എന്‍ ഐ എ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് അപേക്ഷ. കൂടാതെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പു വരുത്തണമെന്നും അപേക്ഷയില്‍ പറയുന്നു.

അതേസമയം, കേസില്‍ എന്‍ ഐ എ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കാണിച്ച് ശനിയാഴ്ച സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Top