ഹാദിയ കേസ്; സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനെ തള്ളി സിപിഐഎം കേന്ദ്ര നേതൃത്വം

hadiya

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനെ തള്ളി സിപിഐഎം കേന്ദ്ര നേതൃത്വം.

എന്‍ഐഎ റിപ്പോര്‍ട്ട് പരിശോധിക്കണമെന്ന അഭിഭാഷകന്റെ നിലപാട് സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമാണ്. ഇത് തിരുത്തണമെന്നും, അടുത്ത തവണ ഇതേ അഭിഭാഷകന്‍ ഹാജരാകണമോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.

ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ എതിരാണെന്ന് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

Top