ഹാദിയ കേസ്: കേരള വനിതാ കമ്മീഷന്‍ സുപ്രീംകോടതിയിലേക്ക്

Hadiya case-the state government changed the lawyer

തിരുവനന്തപുരം: ഹാദിയ കേസില്‍ വനിതാ കമ്മീഷന്‍ സുപ്രീംകോടതിയിലേക്ക്.

ഹാദിയയെയും കുടുംബത്തെയും സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അംഗീകാരം തേടുമെന്ന് ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍ പറഞ്ഞു.

ഹാദിയ അവകാശലംഘനം നേരിടുന്നുവെന്ന പരാതി പൊതുമണ്ഡലത്തില്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് ഈ നടപടി. സ്ത്രീപക്ഷ ഇടപെടല്‍ കമ്മീഷന്റെ ദൗത്യമാണെന്നും എംസി ജോസഫൈന്‍ പ്രതികരിച്ചു.

വനിതാ സംഘടനകളുടെ പരാതികളും ജനകീയ നിവേദനങ്ങളും ലഭിച്ചു. സാമൂഹിക സാഹചര്യം കലുഷിതമാകാതിരിക്കാനാണ് നീക്കമെന്നും ജോസഫൈന്‍ അറിയിച്ചു.

ഹാദിയ വൈക്കത്തെ സ്വന്തം വീട്ടില്‍ അനുഭവിക്കുന്ന തടങ്കലില്‍ പ്രതിഷേധിച്ച് എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരുമെല്ലാം രംഗത്തെത്തിയ സാഹചര്യത്തിലാണ് വനിതാ കമ്മീഷന്റെ പുതിയ നീക്കം.

ഹാദിയ നേരിടുന്നത് പൗരാവകാശ, മനുഷ്യാവകാശ പ്രശ്‌നങ്ങളാണെന്ന് ചൂണ്ടിക്കാട്ടി കവി കെ സച്ചിദാനന്ദന്‍, എഴുത്തുകാരി ഡോ. ജെ ദേവിക, സാമൂഹിക പ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ ഗോപാല്‍ മേനോന്‍, മീരാ വേലായുധന്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

ഹാദിയയുടെ പ്രശ്‌നത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും അടിയന്തരമായി ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പിട്ട നിവേദനം കമ്മീഷനുകള്‍ക്ക് കൈമാറിയിട്ടുണ്ട്.

Top