വെനസ്വേലന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഹാക്കര്‍മാര്‍ തകര്‍ത്തു

hackers

കാരക്കാസ്: പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ കിരാത ഭരണത്തില്‍ പ്രതിഷേധിച്ച് വെനസ്വേലന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഹാക്കര്‍മാര്‍ തകര്‍ത്തു.

ദി ബൈനറി ഗാര്‍ഡിയന്‍ എന്ന സംഘമാണ് സൈബര്‍ ആക്രമണം നടത്തിയത്. വലന്‍സ്യാ നഗരത്തിലെ സൈനികതാവളം ആക്രമിച്ചവര്‍ക്ക് പിന്തുണ അര്‍പ്പിച്ചാണ് ആക്രമണമെന്ന് സൈറ്റുകളില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ ഹാക്കര്‍മാര്‍ പറഞ്ഞു.

വെനസ്വേലന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റുകള്‍ക്കൊപ്പം നാഷണല്‍ ഇലക്ട്രല്‍ കൗണ്‍സില്‍, വെനസ്വേലന്‍ നേവി വെബ്‌സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടു. സേച്ഛാധിപത്യത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുകയാണെന്ന സന്ദേശവും ഹാക്ക് ചെയ്യപ്പെട്ട സൈറ്റില്‍ ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ വെനസ്വേലന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ഇതിനോടു പ്രതികരിച്ചിട്ടില്ല.

മഡുറോയ്‌ക്കെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ വലന്‍സ്യാ നഗരത്തിലെ സൈനികതാവളം ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പട്ടാളത്തില്‍നിന്ന് ഒളിച്ചോടിയ ലഫ്റ്റനന്റിന്റെ നേതൃത്വത്തില്‍ 20 അംഗ സംഘമാണ് യൂണിഫോം ധരിച്ച് വലന്‍സിയ മിലിട്ടറി ആസ്ഥാനം ആക്രമിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്നു സൈന്യം നടത്തിയ റെയ്ഡില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും എട്ടു പേര്‍ പിടിയിലാകുകയും ചെയ്തു.

Top