എച്ച്​-1ബി വിസ നിയമം ; തിരിച്ചടിയാക്കുന്നത് അഞ്ച്​ ലക്ഷം ഇന്ത്യക്കാർക്ക്

H-1B visa rules

വാഷിംഗ്ടൺ : അമേരിക്കൻ ഭരണകുടം എച്ച്​-1ബി വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമം നടപ്പിലാക്കുന്നത് അഞ്ച്​ ലക്ഷം ഇന്ത്യക്കാരെ ബാധിക്കുമെന്ന്​ സൂചന. അമേരിക്കയിൽ താമസിക്കുന്നവരിൽ ഗ്രീൻകാർഡിന്​ ​അപേക്ഷ നൽകിയവർക്ക്​ എച്ച്​.1ബി വിസ ദീർഘിപ്പിച്ചു നൽകേണ്ടെന്ന ട്രംപ് ഭരണകൂടത്തിന്റെ നിലപാടാണ് ഇന്ത്യക്കാർക്ക് തിരിച്ചടിയാകുന്നത്.

അമേരിക്കയിൽ ആറ് വർഷം താമസിക്കുന്നവർക്ക് സ്ഥിരതാമസത്തിനായി ഗ്രീൻകാർഡിന്​ അപേക്ഷ നൽകാം.എന്നാൽ ഗ്രീൻകാർഡ്​ ലഭിക്കുന്നത്​ വരെ ഇവർ എച്ച്​.1ബി വിസയിലാണ് താമസിക്കുന്നത്. പുതിയ നിയമം പ്രകാരം ഇത്തരത്തിലുള്ള ഇന്ത്യക്കാർക്ക് അമേരിക്കയിൽ തുടരാനാവില്ല. ഗ്രീൻകാർഡ്​ ലഭിക്കുന്നത്​ വരെ ​ ​അമേരിക്കയിൽ നിന്ന്​ വിട്ടുനിൽക്കേണ്ട സാഹചര്യം ഉണ്ടാകും.

അമേരിക്കക്കാർക്ക് കൂടുതൽ പരിഗണന നൽകുന്നതിനാണ് ട്രംപ് ഭരണകുടം പുതിയ മാറ്റങ്ങൾ കൊണ്ടുവന്നത്. പുതിയ നിയമം ഇന്ത്യയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങളെ ബാധിക്കും.

Top