യുഎസില്‍ തോക്കുകള്‍ അനധികൃതമായി കൈവശം വെച്ച അച്ഛനും മകളും അറസ്റ്റില്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അനധികൃതമായി തോക്കുകള്‍ കൈവശം വച്ചതിന് അച്ഛനേയും മകളെയും പോലീസ് അറസ്റ്റ് ചെയ്തു. 28 തോക്കുകളും 66,000 തിരകളും ഇവരില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു.

സൈനികര്‍ ഉപയോഗിക്കുന്ന തോക്കുകളാണ് ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തതെന്നാണ് വിവരം.

തോക്കുകള്‍ കൈവശം വയ്ക്കുന്നത് സംബന്ധിച്ച നിയമങ്ങളുടെ ലംഘനത്തിനടക്കമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 2001 മുതലാണ് തോക്കുകള്‍ കൈവശം വയ്ക്കുന്നതിനുള്ള നിയമങ്ങളും പരിശോധനകളും കാലിഫോര്‍ണിയയില്‍ കര്‍ശനമാക്കിയത്.

17 പേര്‍ കൊല്ലപ്പെട്ട ഫ്‌ളോറിഡ സ്‌കൂള്‍ വെടിവയ്പിനു പിന്നാലെ തോക്കുപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യങ്ങള്‍ ഉയരുന്നതിനിടെയാണ് ഇത്രയേറെ തോക്കുകള്‍ കൈവശംവച്ചതുമായി ബന്ധപ്പെട്ട അറസ്റ്റ്.

Top