ഗുജറാത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ നരേന്ദ്രമോദി ഏരിയല്‍ സര്‍വ്വേ നടത്തും

ഗുജറാത്ത്: ഗുജറാത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ നരേന്ദ്രമോദി ഏരിയല്‍ സര്‍വ്വേ നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്.

കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ബാണസ്‌കന്ദ, പടാന്‍ ജില്ലകള്‍ പൂര്‍ണമായും വെള്ളത്തിനടിയില്‍ അകപ്പെട്ടിരുന്നു.

മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍, അഹമ്മദാബാദ് വിമാനത്താവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഏരിയല്‍ സര്‍വ്വേയ്ക്ക് ശേഷം മോദി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തും.

മഴ കനത്തതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും കരസേന, വ്യോമസേന, എന്‍ഡിആര്‍എഫ് എന്നിവയുടെ സഹായം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അയല്‍ സംസ്ഥാനമായ രാജസ്ഥാനിലും മഴ തുടരുന്നതിനാല്‍ നദികളിലേയും അണക്കെട്ടുകളലേയും ജലനിരപ്പ് ഉയരുമെന്നും ഇത് അവസ്ഥ കൂടുതല്‍ മോശമാക്കുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി വ്യക്തമാക്കി.

താഴ്ന്ന ജനവാസ പ്രദേശങ്ങളിലേക്ക് ദന്തിവാഡ, സിപു അണക്കെട്ടുകള്‍ കവിഞ്ഞൊഴുകിയതിനാല്‍ ജനങ്ങളെ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് പാര്‍പ്പിച്ചിരിക്കുകയാണ്.

ശ്രുതി സുരേഷ്‌

Top