ബ്ലാസ്റ്റേഴ്‌സിലെ പുതിയ കൊമ്പന്‍ ബാള്‍ഡ്വിന്‍സണ്‍ ഇന്നു കളത്തിലിറങ്ങും; പ്രതീക്ഷയോടെ ആരാധകര്‍

gudjohn-baldwinson

കൊച്ചി: സുനിശ്ചിത വിജയം ലക്ഷ്യമിട്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഡല്‍ഹിക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ അങ്കംവെട്ടാനെത്തിയ പുതിയ കൊമ്പനുമുണ്ടാകും എന്ന് റിപ്പോര്‍ട്ട്.

മഞ്ഞപ്പടയുടെ സ്‌ട്രൈക്കിങ് ഡിപ്പാര്‍ട്ട്‌മെന്റിനെ ശക്തിപ്പെടുത്തുന്നതിനായി ബ്ലാസ്‌റ്റേഴ്‌സ് കൊണ്ടുവന്ന ഗുഡ്‌ജോണ്‍ ബാള്‍ഡ്വിന്‍സണ്‍ ഇന്നു കളത്തിലിറങ്ങുമെന്നാണ് സൂചന. സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ കണ്ടേക്കില്ലെങ്കിലും താരം സെക്കന്റ് ഹാഫില്‍ സബ് ആയി ഇറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.

ഐസ്ലന്റിലെ തണുപ്പില്‍ നിന്ന് ഇന്നലെ രാവിലെ മാത്രം കൊച്ചിയുടെ ചൂടിലേക്കു വന്ന ഗുഡ്‌ജോണിലാണ് ഇനിയുള്ള നമ്മുടെ പ്രതീക്ഷകള്‍.

ലോണ്‍ അടിസ്ഥാനത്തിലാണ് താരം ടീമില്‍ എത്തുന്നത്. ഐഎസ്എല്ലില്‍ കളിക്കാനെത്തുന്ന ആദ്യത്തെ ഐസ്‌ലന്‍ഡ് താരമാണ് ഗുഡ്‌ജോണ്‍ ബാല്‍ഡിവിന്‍സന്‍.

അപ്രതീക്ഷിതമായി ബ്ലാസ്റ്റേഴ്‌സ് വിട്ട ഡച്ച് താരം മാര്‍ക് സിഫ്‌നിയോസിന് പകരക്കാരനായാണ് സ്‌ട്രൈക്കറായ ബാല്‍ഡിവിന്‍സന്‍ എത്തുന്നത്.

Top