ജി എസ് ടി എഫക്ട് ; ടൂ വീലര്‍ നിര്‍മാതാക്കളായ ടി വി എസും വില കുറക്കുന്നു

രക്ക് സേവന നികുതിയുടെ പശ്ചാത്തലത്തില്‍ ടൂ വീലര്‍ നിര്‍മ്മാതാക്കളായ ടി വി എസും തങ്ങളുടെ മോഡലുകളുടെ വില കുറക്കുന്നു. എന്നാല്‍, മോഡലുകളിലെ വിലക്കുറവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനി ലഭ്യമാക്കിയിട്ടില്ല.

ജിഎസ്ടി ആനുകൂല്യങ്ങള്‍ ഉപഭോക്താക്കളില്‍ നേരത്തെ എത്തിക്കുന്നതിന്റെ ഭാഗമായാണ് ടിവിഎസിന്റെ നടപടി. ജിഎസ്ടി നിരക്കുകള്‍ വാഹനവിപണിയ്ക്ക് ഊര്‍ജ്ജം പകരുമെന്നും, ജിഎസ്ടി ആനുകൂല്യങ്ങള്‍ ഉപഭോക്താക്കളില്‍ നേരത്തെ എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി സിഇഒ, കെ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ജിഎസ്ടി നിരക്കുകളുടെ അടിസ്ഥാനത്തില്‍ ടൂവീലറുകളിന്മേലുള്ള നികുതി നിരക്ക് കുറയും. എന്നാല്‍, സംസ്ഥാനങ്ങളെ ആശ്രയിച്ച് വിലയില്‍ നേരിയ വ്യത്യാസങ്ങളുണ്ടാകും.

നിലവില്‍ 30 ശതമാനമാണ് ടൂവീലറുകളിന്മേലുള്ള നികുതി. എന്നാല്‍ ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ, ടൂവീലറുകളിലുള്ള നികുതി നിരക്ക് 28 ശതമാനമായി കുറയും.

സംസ്ഥാനങ്ങളെയും മോഡലുകളെയും ആശ്രയിച്ച് ടി വി എസ് പ്രഖ്യാപിച്ചിരിക്കുന്ന വിലക്കുറവില്‍ വ്യത്യാസം നേരിടും. അതേസമയം, 350 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള ടൂവീലറുകളുടെ വില വര്‍ധനവിനും ജിഎസ്ടി കാരണമാകും.

നേരത്തെ ബജാജും റോയല്‍ എന്‍ഫീല്‍ഡും അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ യു എം മോട്ടോര്‍ സൈക്കിള്‍സും വില കുറച്ചിരുന്നു. ഫോര്‍ വീലര്‍ നിര്‍മാണ കമ്പനികളും വിലക്കുറവ് പ്രഖ്യാപിച്ച് വാഹന വിപണിയില്‍ ഉണ്ട്.

Top