ജിഎസ്ടി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ശക്തിപകരും ; ലോക ബാങ്കിന്റെ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 2017-18 കാലഘട്ടത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.2 ശതമാനവും 2017-2020 ല്‍ 7.7 ശതമാനവും വളരുമെന്ന് ലോക ബാങ്ക്. ഇന്ത്യയുടെ മൊത്തവ്യാപാര സാമ്പത്തിക വളര്‍ച്ചയും വരുമാനവും വര്‍ധിപ്പിക്കുമെന്നാണ് ലോക ബാങ്കിന്റെ റിപ്പോര്‍ട്ട്.

ഡിജിറ്റല്‍ ഇടപാടുകളുടെ കൂടുതല്‍ ഉപയോഗവും, ഉയര്‍ന്ന ഗ്രാമീണ വരുമാനവും, ശക്തമായ പൊതുജന സംവിധാനവും ഇന്ത്യയുടെ സമ്പദ്ഘടനയെ വളര്‍ച്ചയിലേക്ക് നയിക്കും. ജിഎസ്ടി വരുന്നതോടെ കമ്പനികള്‍ക്ക് ബിസിനസ് ചെയ്യുന്നതിനുള്ള ചെലവ് കുറയുകയും സംസ്ഥാനങ്ങള്‍ക്ക് മൊത്തമുള്ള ചരക്കുകളുടെ ലോജിസ്റ്റിക് ചെലവ് കുറയുകയും ചെയ്യുമെന്ന് ലോകബാങ്ക് ഡയറക്ടര്‍ ജുനൈദ് അഹമ്മദ് അറിയിച്ചു.

സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം വളരെ ഗൗരവമായി തുടരുകയാണ്, സമ്പദ്‌വ്യവസ്ഥയില്‍ സ്ത്രീ പങ്കാളിത്തം ഉയര്‍ന്നത് ഇന്ത്യയുടെ വളര്‍ച്ചയെ സഹായിക്കുമെന്നും ജുനൈദ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തില്‍ ഏഴു ശതമാനം വളര്‍ച്ചയാണ് ജിഡിപിക്കുണ്ടായത്. 7.4 ശതമാനം വളര്‍ച്ച നിരക്കാണ് പ്രതീക്ഷിച്ചിരുന്നത്. നോട്ടു നിരോധനമാണ് ഈ ഇടിവിന് കാരണമെന്നും ലോക ബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Top