ജി എസ് ടി ; പജേറോ സ്‌പോര്‍ട് എസ് യു വിയുടെ വില കുറച്ച് മിത്സുബിഷി

രാജ്യത്ത് നിലവില്‍ വന്ന ചരക്കു സേവന നികുതിയുടെ പശ്ചാത്തലത്തില്‍ പജേറോ സ്‌പോര്‍ട് എസ്‌യുവിയുടെ വില കുറച്ച് മിത്സുബിഷി.

26.64 ലക്ഷം രൂപ എന്ന പുതുക്കിയ ആരംഭ വിലയിലാണ് പജേറോ സ്‌പോര്‍ട് എസ്‌യുവി ഇപ്പോള്‍ എത്തുന്നത്. മുന്‍പത്തെക്കാളും 1,04,740 രൂപയാണ് നിലവില്‍ കുറവ് വന്നിട്ടുള്ളത്.

ജി എസ് ടി പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പു തന്നെ ഒട്ടു മിക്ക വാഹന നിര്‍മാതാക്കളും തങ്ങളുടെ വാഹനങ്ങളുടെ വിലയില്‍ കുറവ് വരുത്തിയിരുന്നു.

Top