ജി എസ് ടി ; ചെറുകിട മൊബൈല്‍ ഷോപ്പുടമകള്‍ പ്രതിസന്ധിയില്‍

രാജ്യത്ത് ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നതോടെ സംസ്ഥാനത്തെ ചെറുകിട മൊബൈല്‍ ഷോപ്പുടമകള്‍ പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ്.

വ്യാപാരികളുടെ ജിഎസ്ടി നിരക്കിനു പുറമെ റീചാര്‍ജ്ജിനുള്ള ജിഎസ്ടി നിരക്കു കൂടിയാവുമ്പോള്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

മൊബൈല്‍ റീചാര്‍ജ്ജുകള്‍ക്ക് 2.6 മുതല്‍ മൂന്ന് ശതമാനം വരെയാണ് വ്യാപാരികള്‍ക്ക് കമ്മീഷന്‍ ലഭിക്കുന്നത്. ഇതില്‍ നിന്നും 18 ശതമാനം ജിഎസ്ടി നല്‍കുന്നു.

പുതിയ സ്റ്റോക്ക് നല്‍കുന്നതിന് കമ്പനികളും വിതരണക്കാരും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും ഈ മേഖലക്ക് തിരിച്ചടിയായിട്ടുണ്ട്.

പല കടകളിലും റീചാര്‍ജ്ജിങ് സേവനം ഈ മാസമാദ്യം മുതല്‍ തന്നെ അവസാനിപ്പിച്ചിട്ടുണ്ട്.

Top