ചരക്ക് സേവന നികുതി നടപ്പാക്കുന്നു ; നിത്യോപയോഗസാധനങ്ങളുടെ വുല കുറയും

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി നടപ്പില്‍ വരുന്നതോടെ നിത്യോപയോഗസാധനങ്ങളില്‍ പലതിനും വില കുറയും.

പാല്, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഭക്ഷ്യധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവയെ നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പഞ്ചസാര, ചായപ്പൊടി, കാപ്പിപ്പൊടി, ഭക്ഷ്യ എണ്ണകള്‍ തുടങ്ങിയവയ്ക്ക് അഞ്ച് ശതമാനമാണ് നികുതി നിരക്ക്.

അതേസമയം, ആഢംബര വസ്തുക്കള്‍ക്ക് വിലയേറും. ലക്ഷ്വറി കാറുകള്‍ക്ക് 28 ശതമാനമാണ് നികുതി. അതോടൊപ്പം 15 ശതമാനം സെസും നല്‍കണം.

ചെറിയ പെട്രോള്‍ കാറുകള്‍ക്കും 28 ശതമാനമാണ് നികുതി. ഒരുശതമാനം സെസും നല്‍കണം. ഡീസല്‍ കാറുകള്‍ക്കാണെങ്കില്‍ 28 ശതമാനം നികുതിയോടൊപ്പം മൂന്ന് ശതമാനമാണ് സെസ്.

Top